ഇരുപത്തി അഞ്ചാം ദിനം
::::::::⛳⛳🔔🔔🚩🚩🚩🔔🔔⛳⛳::::::::
*_അവതാര_ _കഥകളും_ *
*തത്വങ്ങളും*
✨⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡✨
🔔🔔 *ഇരുപത്തി അഞ്ചാം ദിനം*
_യദാ യദാ ഹി ധർമസ്യ_
_ഗ്ലാനിർഭവതി ഭാരത_
_അഭ്യുത്ഥാനമധർമസ്യ_
_തദാത്മാനം സൃജാമ്യഹം_
*അല്ലയോ ഭരതവംശജ❗* *ഏതേതുകാലത്തില്‍ ധര്‍മ്മത്തിനു ഗ്ലാനി (ഹാനി)യും അധര്മ്മത്തിന് ആധിക്യവും ഉണ്ടാകുന്നുവോ, അതതു കാലത്തില്‍ ഞാന്‍ എന്റെ മായ കൊണ്ട് എന്നെത്തന്നെ സൃഷ്ടിക്കുന്നു. (സ്വയം അവതരിക്കുന്നു.)*
_പരിത്രാണായ സാധൂനാം_
_വിനാശായ ച ദുഷ്കൃതാം_
_ധർമസംസ്ഥാപനാർഥായ_
_സംഭവാമി യുഗേ യുഗേ_
*സജ്ജനങ്ങളെ രക്ഷിക്കുന്നതിനും ദുഷ്ടന്മാരെ നശിപ്പിക്കുന്നതിനും ധര്‍മ്മത്തെ നിലനിര്‍ത്തുന്നതിനും വേണ്ടി ഞാന്‍ യുഗംതോറും അവതാരം ചെയ്യുന്നു.*
❕❕❕❕❕❕❕❕❕❕❕❕❕❕
മത്സ്യാവതാരം 13 തുടർച്ച
*കഴിഞ്ഞ ഭാഗത്തിൽ നിന്നും തുടരുന്നു..........*
*'' അവതാരകഥ ''*
_മത്സ്യാവതാര സംബന്തമായി ഭിന്നമായ രണ്ടു കഥകളാണ്നാം മാനിക്കപ്പെടുന്നത് . അതിൽ ഒന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു_
*രണ്ടാമത്തെ കഥ*
ദക്ഷിണ ദിശയിൽ ശങ്കാസുരൻ എന്ന നാമധേയത്തിൽഒരു രാക്ഷസൻ സമുദ്രത്തെ തന്നെ തന്റെ വാസസ്ഥലമായികണ്ടുവാണിരുന്നു, ഇവൻ സമുദ്ര പുത്രനും അസുരനുമായിരുന്നു. *വേദങ്ങളായവ മുഴുവനും ഈ ശങ്കാസുരൻ സമുദ്രത്തിൽമുക്കുകയും അതിനാൽ ഭഗവാൻ അവതരിച്ചു ശങ്കാസുരനെവധിക്കയും വേദങ്ങൾ വീണ്ടെടുത്തു ദ്രവിഡേശ്വരൻ എന്നമറ്റൊരു സത്യവൃതനെ രാജാവായി വാഴിക്കുകയുംമത്സ്യാവതാരമായ ഭഗവാൻ പുരാണങ്ങൾ അവർക്കായിപറഞ്ഞു കൊടുക്കയും ചെയ്തു എന്നും, അതാണ് മത്സ്യാവതാരംഎന്നുമാണ് രണ്ടാമത്തെ അവതാര വിശ്വാസം.*
_ഇതൊക്കെയും കേൾക്കുവാൻ എത്ര രസമുണ്ട് അല്ലെ, എല്ലാംഈശ്വരന്റെ വിലാസങ്ങൾ !!!_
*യഥാർത്ഥ കഥാബോധം എന്തെന്നാൽ ....*
_ഇന്നേക്ക് ഏതാണ്ട്ഇരുപത്തി അയ്യായിരം വർഷങ്ങൾക്കപ്പുറത്തേക്ക് നോക്കുകിൽനമുക്ക് കൽപ്പന ഉണ്ടാകാം എന്തെന്നാൽ, ഹിമപുരുഷയുഗത്തിൻ ഭൂഗോള അറിവുകൾ നോക്കുകിൽ *ആ സമയംഭാരത ഭൂഖണ്ഡം രണ്ടു ഭാഗങ്ങളായി മാറിയിരുന്നു എന്നും മുകൾഭാഗം വിന്ധ്യപർവ്വവും, താഴെയുള്ള ഭാഗം സമുദ്രവും ആയിരുന്നുഎന്നത്.*_ _ദക്ഷിണ ഭാഗത്ത് വസിച്ചിരുന്നവർ ജലാശയത്തിൽതന്നെ വസിചിരുന്നതായും സമുദ്രത്തിൽ തന്നെ ചുറ്റിനൗകപോലുള്ള വൃക്ഷങ്ങളും മറ്റും ഉപയോഗിച്ച് അതിൽകുടികൊണ്ടും കറങ്ങി വസിച്ചിരുന്നവരും ആയിരുന്നു._ *സമുദ്രംഎന്നത് അവർ ഇന്ന് നാം ഭൂമിയിൽ വസിക്കുംപോലെ എന്നവണ്ണംഅവർ ഉപയോഗിച്ചിരുന്നു,*
ചരിത്രങ്ങൾ നന്നായി പഠിക്കുകിൽ നമുക്ക് കാണുവാൻസാധ്യമാണ് ഫ്രാൻസ്, ഇന്ഗ്ലിഷ്കാർ, പോർച്ചുഗ്രീസ്, തുടങ്ങിവിദേശികൾ ആദികാലങ്ങളിൽ *ഭാരത ഭൂമിയിൽ വന്നപ്പോൾനമ്മുടെ പൂർവികർ അവരെ മത്സ്യങ്ങൾ അഥവാ മത്സ്യ മനുഷ്യർഎന്നാണു വിളിച്ചിരുന്നത്.* ഇന്ന് വിമാന മാർഗ്ഗവും, കപ്പൽമാർഗ്ഗവും അവർ വന്നും പോയിയും നമുക്ക് ' ഗ്ലാറ്റ്മിറ്റിയൂ, ഹായിഹൗ ആറിയൂ '' എന്നൊക്കെ പറയുമ്പോൾ നമുക്ക് ആ കാലത്തെഓർക്കുവാൻ തക്ക സംസാര ജീവിതത്തിലല്ലാ ഇന്ന് നാംവസിക്കുന്നത്.
തന്നയുമല്ലാ നമ്മുടെ ഭാഗവത ആചാര്യന്മാരുടെ അത്ഭുത കഥാകാലങ്ങൾ പതിറ്റാണ്ടുകൾ ആയി അപ്പനപ്പൂപ്പൻമാർ മുതൽഇങ്ങു അമ്മിഞ്ഞപാൽ ഊറുന്ന വീട്ടിലെ ഉണ്ണികൾ വരെയുംഅപ്പുറത്ത് സപ്താഹ യജ്ഞത്തിൽ കഥകൾ കേൾക്കുകയാൽഅവരുടെ നിർബന്ധങ്ങൾക്കു ശാന്തത വരുത്തുവാൻ ഉചിതസംസ്ക്കാരം നല്‍കുന്നതിന് പകരം സാമ്പാറിന് ഉപ്പു ഉണ്ടോ എന്നസൽക്കാരങ്ങളിൽ മുഴുകി കഴിഞ്ഞതിനാൽ സത്യങ്ങൾ ഒരുപക്ഷെ ഒരു ഛർദ്ദിൽ പോലെ തോന്നിയേക്കാം. എന്തുമാകട്ടെ, *അങ്ങനെ ദക്ഷിണ ഭാഗത്തു വസിചിരുന്നവരെ അന്ന്മൽസ്യമെന്നു വിളിച്ചിരുന്നു. എപ്രകാരം വലിയ മത്സ്യങ്ങൾ ചെറുമത്സ്യങ്ങളെ പിടിച്ചു വിഴുങ്ങുന്നുവോ അപ്രകാരം തന്നെശക്തന്മാർ നിർബലരായവരെ അധിക്രമിച്ചു വാണിരുന്നു,*
ശേഷം ഭാഗം തുടരും........
*അവതാര കഥകളും തത്വങ്ങളും തുടരും.......*
_ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യ വരാന്നിബോധ!_
*‘എഴുന്നേല്ക്കുക, ഉണരുക, ഇഷ്ടലക്ഷ്യത്തിലെത്തുന്നതുവരെ നില്‍ക്കാതിരിക്കുക’ യുവജനങ്ങളേ, എഴുന്നേല്ക്കുക, ഉണരുക. ഈ കാലം അനുകൂലമാണ്.*
നമ്മുടെ മുമ്പില്‍ തടസ്സങ്ങളെല്ലാം മാറിപ്പോകയാണ്. ധൈര്യപ്പെടൂ; ഭയം വെടിയൂ; നമ്മുടെ ശാസ്ത്രങ്ങളിലേ ഈശ്വരന് ‘അഭീഃ’ എന്ന വിശേഷണം നല്കപ്പെട്ടിട്ടുള്ളൂ. നാം അഭീകരാകണം, ഭയരഹിതരാകണം. അപ്പോള്‍ നമ്മുടെ ജോലി നിര്‍വഹിക്കപ്പെടും.
*എഴുന്നേല്ക്കുക, ഉണരുക. വമ്പിച്ച ഈ ത്യാഗം നിങ്ങളുടെ നാടിന് ആവശ്യമാണ്.* *യുവാക്കന്മാരാണ് അത് ചെയ്യാന്‍ പോകുന്നത്.*
*സ്വാമി*
*വിവേകാനന്ദൻ*🙏🏼🙏🏼
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ