ഇരുപത്തി രണ്ടാം ദിനം

⚡⛳⛳⛳⛳🏹🏹🏹🏹⛳⛳⛳⛳⚡
*_ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു_*

                 _ഹൈന്ദവ     ഭവനങ്ങളിൽ_
                               _മുഴങ്ങട്ടെ_
                    _രാമായണ_ _പാരായണം_        
                        *_ശ്രീരാമനാമം_*
               *_പാടി വന്ന പൈങ്കിളിപ്പെണ്ണേ!_*
            *_ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ._*
        *_ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ_*
      *_ശ്രീരാമസ്‌മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍._*
🔻🔻🔻🔻🔻🏹🏹🏹🏹🔻🔻🔻🔻🔻
*ഇരുപത്തി രണ്ടാം ദിനം*

*രാമായണത്തിന്റെ പ്രസക്തി*
*********************
ഭാഗം തുടരുന്നു....

*ആരണ്യകാണ്ഡം ആരംഭം*

_ശ്രീരാമാദികള്‍ അത്രിമഹര്‍ഷിയുടെ ആശ്രമത്തില്‍നിന്നും പിന്നെദണ്ഡകാരണ്യത്തില്‍ പ്രവേശിച്ചു._ *_ഇതോടെ ശ്രീരാമാദികളുടെവനവാസത്തിലെ ഒന്നാമത്തെക്കൊല്ലവും അവസാനിച്ചു._*

_ദണ്ഡകാരണ്യത്തില്‍ ശ്രീരാമാദികള്‍ ഒരുതടാകത്തിനടുത്തെത്തി. അവിടെ മൂവരും ദാഹംതീര്‍ക്കാനെത്തിയപ്പോള്‍ വിരാധന്‍ എന്ന് പേരുള്ള അതിഭയങ്കരരാക്ഷസന്‍ അവിടെയെത്തി. അനേകം ശിരസ്സുകള്‍വെട്ടിയെടുത്ത് കോര്‍ത്തുണ്ടാക്കിയ ഒരു മുണ്ഡമാല അവന്‍റെകഴുത്തിലുണ്ടായിരുന്നു._*കാതില്‍ രണ്ടാനകളെ പിടിച്ച്കുണ്ഡലമാക്കി ചാര്‍ത്തിയിരുന്നു. ഇടത്തെക്കൈകൊണ്ട് പിടിച്ച്ചുമലില്‍ ചാരിവെച്ചിരിക്കുന്ന അവന്‍റെ ശൂലാഗ്രത്തില്‍ മുഴുവന്‍ജീവന്‍ പോകാത്ത അനേകം സിംഹവ്യാഘ്രാദിജന്തുക്കള്‍ കിടന്നുപിടക്കുന്നുണ്ടായിരുന്നു.*

സീതയെ കടന്നുപിടിക്കാന്‍ ശ്രമിച്ച വിരാധനെ, ശ്രീരാമന്‍ഒരസ്ത്രം പ്രയോഗിച്ച് അവന്‍റെ രണ്ടു കൈകളേയുംഅരിഞ്ഞുവീഴ്ത്തി. വിരാധന്‍ അട്ടഹസിച്ചുകൊണ്ട് രാമനെവിഴുങ്ങുവാനായി വായുംതുറന്നു പാഞ്ഞടുത്തു. ശ്രീരാമന്‍മറ്റൊരസ്ത്രം പ്രയോഗിച്ച് അവന്‍റെ രണ്ടു കാലുകളേയുംമുറിച്ചുതള്ളി. പിന്നീട് ശ്രീരാമന്‍ അര്‍ദ്ധചന്ദ്രാകാരമായ അസ്ത്രംപ്രയോഗിച്ച് വിരാധന്‍റെ കഴുത്തും ഖണ്ഡിച്ചു. ദേവന്‍മാര്‍വാദ്ധ്യഘോഷങ്ങളോടെ പുഷ്പവൃഷ്ടിചെയ്തു.

*വിരാധന്‍ പണ്ട് ഒരു വിദ്യാധരന്‍ ആയിരുന്നു. പണ്ട്ദേവലോകത്തില്‍ അപ്സരസ്ത്രീയായ രംഭയുടെ നൃത്തം കണ്ടുഅവളില്‍ അനുചിതമായ ആഗ്രഹം ഉണ്ടാകുകയും, ഇതറിഞ്ഞ്കോപത്തോടെ ഇന്ദ്രന്‍ വിദ്യാധരനെ "ഒരു രാക്ഷസനായിപോകട്ടെ" എന്ന് ശപിക്കുകയും ചെയ്തു.*  ശ്രീരാമന്‍റെ ശരമേറ്റുമരിച്ചതിനാല്‍ ആ രാക്ഷസന്‍ വിദ്യാധരന്‍റെ രൂപം ധരിച്ച്ശ്രീരാമാദികളെ വണങ്ങി ഒരു ദിവ്യയാനത്തില്‍ കയറിസ്വര്‍ഗ്ഗലോകത്തിലേയ്ക്ക് പോവുകയും ചെയ്തു.

*പിന്നീട് മൂവരും ശരഭംഗാശ്രമത്തിലേയ്ക്ക് ചെന്നു. ആതാപസന്‍റെ സല്‍ക്കാരം സ്വീകരിച്ച് അവര്‍ അവിടെ ഒരു ദിവസംതാമസിച്ചു. മഹര്‍ഷി അതുവരെ താന്‍ സമ്പാദിച്ചിട്ടുള്ളസുകൃതങ്ങളെല്ലാം ശ്രീരാമാദികള്‍ക്ക് കൊടുത്തിട്ട്അഗ്നികുണ്ഡത്തില്‍ ചാടി ദേഹത്യാഗം ചെയ്ത്, ആ ദേഹിവിമാനത്തില്‍ കയറി വൈകുണ്ഠത്തിലേയ്ക്ക് പോയതും ഈഅവസരത്തിലാണ്.* _പിന്നീട് രാമാദികള്‍ സുതീഷ്ണന്‍റെആശ്രമത്തില്‍ വന്ന് അവിടേയും കുറേകാലം താമസിച്ചു._  *ഇവിടെപല പല ആശ്രമങ്ങളിള്‍ മാറി മാറി താമസിക്കുകയും പലരാക്ഷസന്‍മാരെ നിഗ്രഹിച്ച് ആ പ്രദേശങ്ങളെ നിര്‍ബാധംസുഖവാസോചിതമാക്കിത്തീര്‍ക്കുകയും ചെയ്തു. അങ്ങനെദണ്ഡകാരണ്യത്തില്‍ ഒമ്പതു കൊല്ലം കഴിച്ചുകൂട്ടി.*

⚡🔻 *അഗസ്ത്യാശ്രമപ്രവേശം*

ഇങ്ങനെ പത്തുസംവത്സരം കഴിഞ്ഞതിനുശേഷം ശ്രീരാമനുംലക്ഷ്മണനും സീതയും അഗസ്ത്യാശ്രമത്തില്‍ പ്രവേശിച്ചു.

*അഗസ്ത്യമഹര്‍ഷി സാക്ഷാല്‍ ബ്രഹ്മദേവനു തുല്യനായ ഒരുദിവ്യാത്മാവാണ്. വേദവേദാന്തതത്വങ്ങള്‍ അടങ്ങിയ അനേകംഗ്രന്ഥങ്ങളും ശാസ്ത്രഗ്രന്ഥങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.ദേവാസുരയുദ്ധകാലത്ത് അസുരന്‍മാര്‍ സമുദ്രത്തില്‍ മുങ്ങിഒളിച്ചപ്പോള്‍, ദേവന്‍മാരുടെ ആവശ്യപ്രകാരം സമുദ്രജലംമുഴുവനും കൈകുമ്പിളില്‍ ആവാഹിച്ചെടുത്ത് ആചമിച്ച്വറ്റിച്ചതും, പിന്നെ ആ ജലത്തെ പുറത്തേയ്ക്കുതന്നെവിട്ടുകൊടുക്കണമെന്നപേക്ഷിച്ച സമയം വമിച്ചുകൊടുത്തതും,വേറെ ഒരവസരത്തില്‍ ലോകഘാതകനായ വാതാപിയെഭക്ഷിച്ച് ലോകരക്ഷ ചെയ്തതും ഇദ്ദേഹമാണ്.* _അദ്ദേഹംഅംഗുഷ്ഠമാത്രശരീരത്തോടുകൂടിയ ആളായിരുന്നു._ *പണ്ട്പാര്‍വ്വതീസ്വയംവരകാലത്ത് അനേകം താപസന്‍മാരും മറ്റുംവിവാഹമഹോത്സവത്തില്‍ പങ്കുകൊള്ളുവാനായി ഹിമവാന്‍റെസാനുപ്രദേശത്ത് ചെന്നുകൂടിയപ്പോള്‍ ഭാരം താങ്ങാനാവാതെഭൂമി അങ്ങോട്ട്‌ ചായുവാന്‍ തുടങ്ങി. ഇതുകണ്ട് പരമശിവന്‍അഗസ്ത്യന്‍റെ മുന്നില്‍ ചെന്ന് അവരെയെല്ലാംരക്ഷിക്കണമെന്ന് വിനീതമായി അപേക്ഷിച്ചു. അഗസ്ത്യന്‍അതുകേട്ട് മന്ദഹസിച്ചിട്ട് അവിടെനിന്നെഴുന്നേറ്റുതെക്കോട്ടുപോയി. അതോടെ ഭൂമി പിന്നെ താണതുമില്ല;പൊന്തിയതുമില്ല.* _അഗസ്ത്യന്‍റെ സാന്നിദ്ധ്യംകൊണ്ട്‌ തെക്കന്‍പ്രദേശം പുണ്യഭൂമിയായിമാറി._

*അഗസ്ത്യമഹര്‍ഷി അനവധി കാലമായി താരകമഹാവാക്യംവ്യാഖ്യാനിച്ചുകൊണ്ടിരുന്നു.* താരകം എന്നാല്‍ _"ഞാന്‍ആത്മാരാമനാണ്. ഞാന്‍ സച്ചിദാനന്ദരൂപനാണ്"എന്നാണര്‍ത്ഥം._

അഗസ്ത്യന്‍റെ ആദിധേയം സ്വീകരിച്ച് ശ്രീരാമലക്ഷ്മണാദികള്‍അവിടെ കുറച്ചുകാലം താമസിച്ചു. അഗസ്ത്യമഹര്‍ഷി ശ്രീരാമന്ദേവനിര്‍മ്മിതമായ ഒരു ധനുസ്സും രണ്ടു തുണീരങ്ങളും ഒരുഖഡ്ഖവും സമ്മാനിച്ചു.

*ശ്രീരാമാദികള്‍ അഗസ്ത്യന്‍റെ ഉപദേശപ്രകാരം ഗൌതമീതീരത്തില്‍ക്കൂടെ നടന്ന് നേരെ പഞ്ചവടിയിലേയ്ക്ക്ചെന്നുചേര്‍ന്നു.* _യാത്രാമദ്ധ്യേ അവര്‍, തങ്ങളുടെ പിതാവിന്‍റെസ്നേഹിതനും പക്ഷിശ്രേഷ്ഠനും അതികായനും ആയജടായുവിനെ കാണുവാനിടയായി. രാമദര്‍ശനം നിമിത്തംജടായു വളരെ സന്തോഷിച്ചു. പഞ്ചവടിയില്‍ ലക്ഷ്മണന്‍ ഒരുപര്‍ണ്ണശാലയുണ്ടാക്കി. മൂന്നുകൊല്ലത്തോളം അവര്‍ അവിടെതാമസിച്ചു._   *ഈ അവസരത്തെല്ലാം ജടായു അവരുടെനിത്യാസന്ദര്‍ശകനായിരുന്നു.*

    *ശേഷം ഭാഗം തുടരും........*

അഭിപ്രായങ്ങള്‍