രാമായണ പാരായണം മുപ്പത്തിരണ്ടാം ദിവസം
ഹനൂമദ്ഭരതസംവാദം പിന്നെ മുഹൂത്തമാത്രം നിരൂപിച്ചഥ ചൊന്നാനനിലാത്മജനോടു രാഘവന്‍ ‘ചെന്നയോദ്ധ്യാപുരം പ്രാപിച്ചു സോദരന്‍- തന്നെയും കണ്ടു വിശേഷമറിഞ്ഞു നീ വന്നീടുകെന്നുടെ വൃത്താന്തവും പുന- രൊന്നൊഴിയാതെയവനോടു ചൊല്ലണം പോകുന്നനേരം ഗുഹനെയും ചെന്നു ക- ണ്ടേകാന്തമായറിയിച്ചീടവസ്ഥകള്‍’ മാരുതി മാനുഷവേഷം ധരിച്ചു പോയ് ശ്രീരാമവൃത്തം ഗുഹനെയും കേള്‍പ്പിച്ചു സത്വരം ചെന്നു നന്ദിഗ്രാമമുള്‍പ്പുക്കു ഭക്തനായീടും ഭരതനെ കൂപ്പിനാന്‍ പാദുകവും വച്ചു പൂജിച്ചനാരതം ചേതസാ രാമനെ ധ്യാനിച്ചു ശുദ്ധനായ് സോദരനോടുമാമാതൃജനത്തൊടു- മാദരപൂര്‍വ്വം ജടവല്‍ക്കലം പൂണ്ടു മൂലഫലവും ഭുജിച്ചു കൃശാംഗനായ് ബാലനോടുംകൂടെ വാഴുന്നതു കണ്ടു മാരുതിയും ബഹുമാനിച്ചിതേറ്റവു- ‘മാരുമില്ലിത്ര ഭക്തന്മാരവനിയില്‍’ എന്നു കല്‍പിച്ചു വണങ്ങി വിനീതനായ് നിന്നു മധുരമാമ്മറു ചൊല്ലീടിനാന്‍ ‘അഗ്രജന്‍ തന്നെ മുഹൂര്‍ത്തമാത്രേണ നി- ന്നഗ്രേ നിരാമയം കാണാം ഗുണനിധേ! സീതയോടും സുമിത്രാത്മജന്‍ തന്നോടു- മാദരവേറും പ്ലവഗബലത്തൊടും സുഗ്രീവനോടും വിഭീഷണന്‍ തന്നോടു- മുഗ്രമായുള്ള രക്ഷോബലം തന്നൊടും പുഷ്പകമാം വിമാനത്തിന്മേലേറി വ-...