ഇരുപത്തി ഒന്നാം ദിനം

::::::::⛳⛳🔔🔔🚩🚩🚩🔔🔔⛳⛳::::::::   
                 *_അവതാര_    _കഥകളും_ *
                          *തത്വങ്ങളും*
✨⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡✨

🔔🔔 *ഇരുപത്തി ഒന്നാം ദിനം*

                   _യദാ യദാ ഹി ധർമസ്യ_                     
                    _ഗ്ലാനിർഭവതി ഭാരത_
            _അഭ്യുത്ഥാനമധർമസ്യ_  
                      _തദാത്മാനം സൃജാമ്യഹം_

                   *അല്ലയോ ഭരതവംശജ❗* *ഏതേതുകാലത്തില്‍ ധര്‍മ്മത്തിനു ഗ്ലാനി (ഹാനി)യും അധര്‍മ്മത്തിന് ആധിക്യവും ഉണ്ടാകുന്നുവോ, അതതു കാലത്തില്‍ ഞാന്‍ എന്റെ മായ കൊണ്ട് എന്നെത്തന്നെ സൃഷ്ടിക്കുന്നു. (സ്വയം അവതരിക്കുന്നു.)*

      
                   _പരിത്രാണായ സാധൂനാം_
                   _വിനാശായ ച ദുഷ്കൃതാം_
     _ധർമസംസ്ഥാപനാർഥായ_   
                   _സംഭവാമി യുഗേ യുഗേ_

*സജ്ജനങ്ങളെ രക്ഷിക്കുന്നതിനും ദുഷ്ടന്മാരെ നശിപ്പിക്കുന്നതിനും ധര്‍മ്മത്തെ നിലനിര്‍ത്തുന്നതിനും വേണ്ടി ഞാന്‍ യുഗംതോറും അവതാരം ചെയ്യുന്നു.*
❕❕❕❕❕❕❕❕❕❕❕❕❕❕

മത്സ്യാവതാരം 9 തുടർച്ച

*കഴിഞ്ഞ ഭാഗത്തിൽ നിന്നും തുടരുന്നു..........*

_ആരാണ് അസുരൻ_❓ *നാം ധരിക്കുംപോലെ വലിയ നീണ്ടപല്ലുകളും വികൃതമോ വലിയ ആകാരമോ ഉള്ള മുഖത്തോടുകൂടിയതും ആയ അജാനബാഹുക്കൾ ഒന്നുമല്ലാ അസുരർഎന്നത്*  _' असूषु रमन्ते इति असुरा : ' ( അസുഷു രമന്തേ ഇതി അസുരാ)._  *ആരാണോ സ്വയം തന്റെ ജീവിത സുഖങ്ങല്ക്കായിഭോഗങ്ങളിൽ ഉന്മത്തനായി കൊണ്ട് ജീവിക്കുന്നത്, അവനാണ്അസുരൻ.*  

_നാഗ വംശത്തെകുറിച്ചാണ് നാം പറഞ്ഞു വന്നത് നാഗവംശം അഥവാ സർപ്പ ജാതി മനുഷ്യർ തന്നെയാണ്സംസ്കൃതിയുടെ വിരുദ്ധമായും സംസ്ക്കാര ശൂന്യതയിലുംകഴിയുന്നവർ എന്നതല്ലാതെ മറ്റു പ്രത്യേകതകൾ മനുഷ്യരിൽനിന്നും അവർക്കില്ലാ._ *ഇവിടെ സത്യ ധർമ്മത്തിൻ നേതാവായദേവകീ പുത്രനും പാണ്ഡവ പുത്രരായ അർജുനൻ സഹിതംഖാണ്ടവ വന പ്രദേശം ഒരു ഇന്ദ്ര പ്രസ്തമാക്കുവാനുള്ളപുനരുദ്ധാരണത്തിനായി ശ്രമിക്കവേ ഖാണ്ഡവവനപ്രദേശത്തിൻ നാലുപാടു വസിച്ചിരുന്ന നാഗവംശജർഎതിർക്കുകയും അതിനായി ദേവകി പുത്രൻ അവരെഅത്യധികം ഉപദേശങ്ങൾ പറഞ്ഞു മനസ്സിലാക്കിയെങ്കിലുംഅവർ അതിനോന്നുമേ സമ്മദം നല്കാതെ ആയപ്പോൾഒടുവിൽ ഒരു ബലപ്രയൊഗമെന്നവണ്ണം തന്നെ പുനരുദ്ധാരണകർമ്മങ്ങൾ കുറിക്കേണ്ടി വരുകയും ചെയ്തു.*

_സത്യ ധർമ്മജൻ നേതാവായ ദേവകീ പുത്രൻ വളരെ നമ്രതാപൂർവ്വം സർപ്പ വംശജരോട് പറയുകയുണ്ടായി തങ്ങൾഈശ്വരീയമായ സംസ്ക്കാരത്തിന്റെയും സംസ്കൃതിയുടെയുംകാര്യ കർമ്മങ്ങൾക്കായി ഇവിടെ വന്നവരാണെന്നും സുഖയോഗ്യമായ സംസ്ക്കാരത്തിലൂടെ മനുഷ്യ ജീവന്കഴിയെണ്ടാതുന്ടെന്നും തുടങ്ങി സന്മാര്ഗ്ഗത്തിൻ ചുരുളുകൾനാഗവംശജരുടെ മുന്നിൽ നിവർത്തിയപ്പോൾഅഹങ്കാരികളായ അവർ തെല്ലും അനുസരിക്കാതെ ആയി_   *സംസ്ക്കാര ശൂന്യരായ ഈ വംശത്തിൻ ആസ്തിയും ധനവുംഎല്ലാം തന്നെ മികവുറ്റത് തന്നെയായിരുന്നു,*
*പക്ഷെ ഭവ്യതയുടെയും ഈശ്വരീയ സങ്കല്പ്പത്തിനും അവർഅവരെ കഴിഞ്ഞു മറ്റൊന്നില്ലാ എന്ന മട്ടിലാണ്,*

_അല്ലങ്കിലും ധനം എറികഴിഞ്ഞാൽ സംസ്ക്കാര ശൂന്യതയുടെവർഗ്ഗങ്ങൾ ഇങ്ങനെ തന്നെയാണ് കാട്ടുക, എത്രയോ നാംഇന്നും കാണുന്നു. ഈശ്വരൻ ഇല്ലന്നും താൻ തന്നെശക്തിയെന്നും മനുഷ്യ ചങ്ങല കാട്ടി ദേശങ്ങളിൽ വേഷങ്ങൾകാട്ടുന്ന ഈ വര്ഗ്ഗം എന്നും ഭൂമിക്കു നാശം തന്നെയാണ്._  

*ഭഗവാൻ ശ്രീ കൃഷ്ണൻ ഇവറ്റകളോട് അധികമേറെ പറഞ്ഞിട്ടുംകാര്യങ്ങൾ മനസ്സിലാക്കുവാൻ തക്ക മാതൃത്വം കാട്ടാതെവന്നപ്പോൾ ഭഗവാൻ പറഞ്ഞു...* ഞങ്ങളുടെ പക്കൽകാത്തിരിക്കുവാൻ സമയമില്ലാ, ഞങ്ങള്ക്ക് ഒട്ടനവധികാര്യങ്ങൾ ചെയ്തു തീർക്കുവാനുണ്ട്, നിങ്ങൾ നല്ല കാര്യങ്ങളെമനസ്സിലാക്കുവാൻ ശ്രമിക്കൂ, സത് കാര്യങ്ങള്ക്കായിതടസ്തമുണ്ടാക്കാതെ മനുഷ്യനായി കൊണ്ട് ജീവിക്കുവാൻതയ്യാറാകൂ. എത്രയൊക്കെ പറഞ്ഞിട്ടും വിപ്ലവം തന്നെ വിജയംഎന്ന മട്ടിൽ നാഗ വംശജർ ഉറച്ചു നില്ക്കവേ ഭഗവാൻ അർജുനസമേതം ഖാണ്ഡവ വനം സമ്പൂർണ്ണമായി വെട്ടി വെളുപ്പിച്ചുവൃത്തിയാക്കി.

ശേഷം ഭാഗം തുടരും........
*അവതാര കഥകളും തത്വങ്ങളും തുടരും.......*

_ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യ വരാന്നിബോധ!_

*‘എഴുന്നേല്‍ക്കുക, ഉണരുക, ഇഷ്ടലക്ഷ്യത്തിലെത്തുന്നതുവരെ നില്‍ക്കാതിരിക്കുക’  യുവജനങ്ങളേ, എഴുന്നേല്‍ക്കുക, ഉണരുക. ഈ കാലം അനുകൂലമാണ്.*

നമ്മുടെ മുമ്പില്‍ തടസ്സങ്ങളെല്ലാം മാറിപ്പോകയാണ്. ധൈര്യപ്പെടൂ; ഭയം വെടിയൂ; നമ്മുടെ ശാസ്ത്രങ്ങളിലേ ഈശ്വരന് ‘അഭീഃ’ എന്ന വിശേഷണം നല്‍കപ്പെട്ടിട്ടുള്ളൂ. നാം അഭീകരാകണം, ഭയരഹിതരാകണം. അപ്പോള്‍ നമ്മുടെ ജോലി നിര്‍വഹിക്കപ്പെടും.

*എഴുന്നേല്‍ക്കുക, ഉണരുക. വമ്പിച്ച ഈ ത്യാഗം നിങ്ങളുടെ നാടിന് ആവശ്യമാണ്.* *യുവാക്കന്മാരാണ് അത് ചെയ്യാന്‍ പോകുന്നത്.*

                   *സ്വാമി*
               *വിവേകാനന്ദൻ*🙏🏼🙏🏼

അഭിപ്രായങ്ങള്‍