പതിനാറാം ദിനം*

⚡⛳⛳⛳⛳🏹🏹🏹🏹⛳⛳⛳⛳⚡
*_ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു_*

                 _ഹൈന്ദവ     ഭവനങ്ങളിൽ_
                               _മുഴങ്ങട്ടെ_
                    _രാമായണ_ _പാരായണം_        
                        *_ശ്രീരാമനാമം_*
               *_പാടി വന്ന പൈങ്കിളിപ്പെണ്ണേ!_*
            *_ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ._*
        *_ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ_*
      *_ശ്രീരാമസ്‌മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍._*
🔻🔻🔻🔻🔻🏹🏹🏹🏹🔻🔻🔻🔻🔻
*പതിനാറാം ദിനം*

*രാമായണത്തിന്റെ പ്രസക്തി*
*********************
ഭാഗം തുടരുന്നു....

*മിഥിലയിലെ ദീപാവലി*

_ജനകമഹാരാജാവിന്‍റെ അഭ്യര്‍ദ്ധനയനുസരിച്ച് ദശരഥാദികള്‍ദീപാവലി ആഘോഷിക്കുവാന്‍ മിഥിലയില്‍ പോയി.അതികേമമായി ദീപാവലി ആഘോഷിച്ചശേഷം ദശരഥാദികള്‍അയോദ്ധ്യയിലേയ്ക്ക് യാത്ര പുറപ്പെട്ടു._ *സീതാസ്വയംവരത്തിന്പങ്കെടുത്ത് സീതയെ തങ്ങള്‍ക്ക് ലഭിക്കാത്തതിനാല്‍ നിരാശയുംഅസൂയയും തോന്നിയ രാജാക്കന്‍മാര്‍ വഴിമദ്ധ്യേരാമലക്ഷ്മണാ ദികളോട് പൊരുതി, ശതുഘ്നനെമോഹാലസ്യപ്പെടുത്തി നിലംപതിപ്പിച്ചു.*  _സഹോദരനെരക്ഷിക്കുവാനായിച്ചെന്ന ഭരതനെയും മോഹാലസ്യപ്പെടുത്തിനിലംപതിപ്പിച്ചു. ഇതുകണ്ട ശ്രീരാമന്‍ വായവ്യാസ്ത്രത്തെഅഭിമന്ത്രിച്ച് അവരുടെ നേരെ പ്രയോഗിക്കുകയും, ആഅസ്ത്രം ദുഷ്ടരാജാക്കന്‍മാരെയെല്ലാം ആകാശമാര്‍ഗ്ഗത്തില്‍കൂടെ അടിച്ചുപറത്തി സമുദ്രത്തില്‍ കൊണ്ടുപോയി തള്ളുകയുംചെയ്തു._പിന്നീട് മോഹനാസ്ത്രം അയച്ച് അവിടെ ശേഷിച്ചസൈന്യങ്ങളെയെല്ലാം മയക്കി നിലംപതിപ്പിച്ചു.

*കൈകേകിമാതാവ് മോഹാലസ്യപ്പെട്ടുകിടക്കുന്നഭരതശത്രുഘ്നന്‍മാരുടെ അടുത്തെത്തി വിലാപിക്കുവാന്‍തുടങ്ങി. ഇതുകണ്ട ശ്രീരാമന്‍ ലക്ഷ്മണനെ വിളിച്ച് അടുത്തുള്ളമുല്‍ഗലമഹര്‍ഷിയുടെ ആശ്രമത്തില്‍ ചെന്ന് മൃതസംജീവിനി,വിശല്യകരണി മുതലായ ഔഷധച്ചെടികളെ കരസ്ഥമാക്കിവേഗംതന്നെ കൊണ്ടുവരണമെന്ന് പറഞ്ഞു. അതിന്‍പ്രകാരംലക്ഷ്മണന്‍ ആശ്രമത്തില്‍ ചെന്നപ്പോള്‍ ആ മുനിവര്യന്‍ധ്യാനനിരതനായതിനാല്‍ ശിഷ്യന്‍മാര്‍ ലക്ഷ്മണനെഔഷധച്ചെടികളെടുക്കാന്‍ അനുവാദം കൊടുത്തില്ല.* _ലക്ഷ്മണന്‍ ശ്രീരാമന്‍റെ അടുത്തുവന്ന് കാര്യങ്ങള്‍വ്യക്തമാക്കി. ശ്രീരാമനാകട്ടെ ലക്ഷ്മണനെ വീണ്ടുംആശ്രമത്തിലയച്ച് ഔഷധച്ചെടികള്‍ കൊണ്ടുവരുവാന്‍ആജ്ഞാപിച്ചു. അതനുസരിച്ച് ലക്ഷ്മണന്‍ വീണ്ടുംആശ്രമത്തില്‍ ചെന്ന് ശിഷ്യന്‍മാരോട് ചോദിക്കാതെഔഷധച്ചെടികള്‍ കരസ്ഥമാക്കി മടങ്ങിയെത്തി.അതുപയോഗിച്ച് ശ്രീരാമന്‍ ഭരതശത്രുഘ്നന്‍മാരെപൂര്‍വ്വസ്ഥിതിയിലാക്കി._

ധ്യാനത്തില്‍നീന്നും ഉണര്‍ന്ന മഹര്‍ഷിയോട് ശിഷ്യന്‍മാര്‍കാര്യങ്ങളെല്ലാം പറഞ്ഞുമനസ്സിലാക്കിപ്പിച്ചു. കോപാകുലനായമഹര്‍ഷി അവര്‍ ആരാണെന്ന് അന്വേഷിച്ചുവരുവാന്‍ശിഷ്യന്‍മാരെ അയച്ചു.  _ശ്രീരാമന്‍റെ ആവശ്യപ്രകാരമാണ്ഔഷധങ്ങള്‍ കൊണ്ടുപോയത് എന്നറിഞ്ഞപ്പോള്‍ മഹര്‍ഷിവളരെ സന്തുഷ്ടനായി. ഇതിനകം ദശരഥനും പത്നിമാരുംആശ്രമത്തിലെത്തി മഹര്‍ഷിയെ വന്ദിക്കുകയും,മുല്‍ഗലമഹര്‍ഷിയും പത്നി സുമിത്രയും കൂടെ അവരെവിധിയാംവണ്ണം സ്വീകരിച്ച് സല്‍ക്കരിക്കുകയും ചെയ്തു._

*അതിവിദ്വാനും ത്രികാലജ്ഞനും ആയ ഒരു ഋഷിവര്യനാണ്മുല്‍ഗലമഹര്‍ഷി. അതുകൊണ്ട് ദശരഥന്‍ ശ്രീരാമന്‍റെഭാവിയെപ്പറ്റി ചിലതെല്ലാം അദ്ദേഹത്തോട്ചോദിച്ചുമനസ്സിലാക്കി.*

-"മഹാവിഷ്ണുതന്നെ ശ്രീരാമനെന്ന പേരോടുകൂടി അങ്ങയുടെപുത്രനായി അവതരിച്ചിരിക്കുകയാണ്. അങ്ങയുടെസ്വര്‍ഗ്ഗാരോഹണാനന്തരം ശ്രീരാമന്‍ പതിനായിരം സംവത്സരംരാജ്യഭാരം നീര്‍വ്വഹിക്കും. ശ്രീരാമന് സീതയില്‍ രണ്ടുപുത്രന്‍മാരുണ്ടാകും. അവര്‍ ഇരുവരും ഈരണ്ടു വിവാഹംകഴിച്ച് ഇരുപത്തിനാലു പുത്രന്‍മാരേയും പന്ത്രണ്ടുപുത്രിമാരേയും ജനിപ്പിക്കുന്നതാണ്. അതുവഴി അങ്ങയുടെവംശം വിപുലമായിത്തീരും. ഇതൊക്കെയാണെങ്കിലുംമഹാവിഷ്ണുവിന് സിദ്ധിച്ചിട്ടുള്ള ഏതാനും ശാപങ്ങള്‍ ശ്രീരാമന്‍ഈ ജന്മം കൊണ്ട് അനുഭവിച്ചു തീര്‍ക്കേണ്ടതായിട്ടുണ്ട്.അതിനാല്‍ അദ്ദേഹത്തിന്‍റെ ഏതാനും കാലത്തെ ജീവിതംക്ലേശഭൂയിഷ്ഠമായിത്തന്നെ പരിണമിക്കും".-  *എന്ന്മുല്‍ഗലമഹര്‍ഷി ശ്രീരാമന്‍റെ ഭാവികാര്യത്തെ പ്രവചിച്ചുപറഞ്ഞപ്പോള്‍ ദശരഥ മഹാരാജാവിന്, മഹാവിഷ്ണുവിന്സിദ്ധിച്ചിട്ടുള്ള ശാപങ്ങള്‍ എന്താണെന്നറിയാന്‍താല്‍പ്പര്യമുണ്ടായി.*
    *ശേഷം ഭാഗം തുടരും........*

അഭിപ്രായങ്ങള്‍