ഇരുപത്തി നാലാം ദിനം
::::::::⛳⛳🔔🔔🚩🚩🚩🔔🔔⛳⛳::::::::
*_അവതാര_ _കഥകളും_ *
*തത്വങ്ങളും*
✨⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡✨
🔔🔔 *ഇരുപത്തി നാലാം ദിനം*
_യദാ യദാ ഹി ധർമസ്യ_
_ഗ്ലാനിർഭവതി ഭാരത_
_അഭ്യുത്ഥാനമധർമസ്യ_
_തദാത്മാനം സൃജാമ്യഹം_
*അല്ലയോ ഭരതവംശജ❗* *ഏതേതുകാലത്തില്‍ ധര്‍മ്മത്തിനു ഗ്ലാനി (ഹാനി)യും അധര്‍മ്മത്തിന് ആധിക്യവും ഉണ്ടാകുന്നുവോ, അതതു കാലത്തില്‍ ഞാന്‍ എന്റെ മായ കൊണ്ട് എന്നെത്തന്നെ സൃഷ്ടിക്കുന്നു. (സ്വയം അവതരിക്കുന്നു.)*
_പരിത്രാണായ സാധൂനാം_
_വിനാശായ ച ദുഷ്കൃതാം_
_ധർമസംസ്ഥാപനാർഥായ_
_സംഭവാമി യുഗേ യുഗേ_
*സജ്ജനങ്ങളെ രക്ഷിക്കുന്നതിനും ദുഷ്ടന്മാരെ നശിപ്പിക്കുന്നതിനും ധര്‍മ്മത്തെ നിലനിര്‍ത്തുന്നതിനും വേണ്ടി ഞാന്‍ യുഗംതോറും അവതാരം ചെയ്യുന്നു.*
❕❕❕❕❕❕❕❕❕❕❕❕❕❕
മത്സ്യാവതാരം 12 തുടർച്ച
*കഴിഞ്ഞ ഭാഗത്തിൽ നിന്നും തുടരുന്നു..........*
*'' അവതാരകഥ ''*
_മത്സ്യാവതാര സംബന്തമായി ഭിന്നമായ രണ്ടു കഥകളാണ്നാം മാനിക്കപ്പെടുന്നത് . *അതിൽ ഒന്ന് എന്നത് :-*_
_മനുഭഗവാൻ നദീതീരത്തു ഒരുദിവസം തപശ്ചര്യചെയ്തിരിക്കെ ഒരു ദിവസം പ്രഭാതത്തിൽസൂര്യതർപ്പണം ചെയ്യുന്നതിനായി നദിയിലിറങ്ങിനദിയിൽനിന്നും ഹസ്തങ്ങളാൽ അർധ്യ പൂജക്കായി ജലം ഉയർത്തവെ ഒരു ചെറിയ മത്സ്യം കടന്നുവരികയുംഭഗവാൻ മനു ആ മത്സ്യത്തെ തന്റെ കമണ്ടലുവിൽസൂക്ഷിച്ചു ആശ്രമത്തിൽ കൊണ്ടുവരികയും അതിനെ ഒരു തളികയിൽ ജലം ഒഴിച്ച് സൂക്ഷിക്കുകയും എന്നാൽമത്സ്യം തളികയിൽ വലുതാകുകയും അതിനാൽതളികയിൽ നിന്നും മത്സ്യത്തെ ഒരു കുളത്തിലേക്ക്മാറ്റുകയും അവിടെയും മത്സ്യം വലുതാകുകയാൽസമുദ്രത്തിലേക്ക് കൊണ്ടുചെന്നാക്കുകയും ചെയ്തു ഈസമയം മത്സ്യം മഹർഷിമനുവിനോടായി പറഞ്ഞു ' ഹേമഹർഷെ അവിടുന്ന് എനിക്ക് ആശ്രയം തന്നവനാകുന്നുഅതിനാൽ അങ്ങേക്ക് എപ്പോൾ സങ്കടാവസ്ഥഉണ്ടാകുന്നുവോ അപ്പോഴെല്ലാം ഞാൻ അങ്ങയെസഹായിക്കുവാനായി എത്തും ' എന്ന് പറഞ്ഞുകൊണ്ട്മത്സ്യം സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മറഞ്ഞു പോയി ._
*എന്നാൽ ഒരു സമയത്ത് ഭയാനകമായ വർഷംഉണ്ടാകുകയും തികച്ചും പ്രളയം എന്നപോലെ വർഷംനിലക്കാതെ തുടർന്ന് നാലുപാടും ജലത്താൽനിറഞ്ഞുയരുകയായി . അങ്ങനെ സർവതും ജലത്തിൽലയിച്ചുകൊണ്ടിരിക്കെ മനുമഹർഷി അദ്ധേഹത്തിന്റെനാല് ശിഷ്യന്മാർ സഹിതം ഒരു ചെറുതോണിയിൽജലത്തിൻ മുകളിലൂടി രക്ഷതേടി പോകുകയായിരുന്നു .ശക്തമായ വർഷവും വർഷത്താൽ ശക്തിയായജലത്തിൻ തിരമാലകളും വന്നടിച്ചു ഉലഞ്ഞൂലഞ്ഞുമുന്നോട്ടു പോയ മഹർഷിയുടെ നൗകക്കു സാരമായവിള്ളലുകളും കേടുപാടുകളും വന്നു സംഭവിച്ചു .ഇക്കാരണത്താൽ നൗക വെള്ളത്തിലേക്ക്മുങ്ങിത്താഴുമെന്ന നിലയിലായി.*
*പെട്ടെന്നാണ് എല്ലാം സംഭവിച്ചത് . പൊടുന്നനെ ഒരുവലിയ മത്സ്യം നൗകയുടെ അരികിൽ അവിടെഎത്തുകയും മഹർഷി മനുവിന്റെയും ശിഷ്യന്മാരുടെയുംരക്ഷക്കായി മത്സ്യം നൗകയുടെ അടിത്തട്ടിൽ ചെന്ന്നിന്ന് നൗകക്കു ഒരു താങ്ങ് നല്കി മഹർഷിസഹിതേനനൗക തീരത്ത് അടിപ്പിക്കുകയും ചെയ്തു .*
⚡🔻 *മറ്റൊരു കഥ എന്തെന്നാൽ*
_ദക്ഷിണ ദിശയിൽശങ്കാസുരാൻ എന്ന നാമദേയത്തിൽ ഒരു രാക്ഷസൻസമുദ്രത്തിൽ വസിച്ചിരുന്നു . താൻ സമുദ്രപുത്രനുംഅസുരനും ആയിരുന്നു ._
ശേഷം ഭാഗം തുടരും........
*അവതാര കഥകളും തത്വങ്ങളും തുടരും.......*
_ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യ വരാന്നിബോധ!_
*‘എഴുന്നേല്‍ക്കുക, ഉണരുക, ഇഷ്ടലക്ഷ്യത്തിലെത്തുന്നതുവരെ നില്‍ക്കാതിരിക്കുക’ യുവജനങ്ങളേ, എഴുന്നേല്‍ക്കുക, ഉണരുക. ഈ കാലം അനുകൂലമാണ്.*
നമ്മുടെ മുമ്പില്‍ തടസ്സങ്ങളെല്ലാം മാറിപ്പോകയാണ്. ധൈര്യപ്പെടൂ; ഭയം വെടിയൂ; നമ്മുടെ ശാസ്ത്രങ്ങളിലേ ഈശ്വരന് ‘അഭീഃ’ എന്ന വിശേഷണം നല്‍കപ്പെട്ടിട്ടുള്ളൂ. നാം അഭീകരാകണം, ഭയരഹിതരാകണം. അപ്പോള്‍ നമ്മുടെ ജോലി നിര്‍വഹിക്കപ്പെടും.
*എഴുന്നേല്‍ക്കുക, ഉണരുക. വമ്പിച്ച ഈ ത്യാഗം നിങ്ങളുടെ നാടിന് ആവശ്യമാണ്.* *യുവാക്കന്മാരാണ് അത് ചെയ്യാന്‍ പോകുന്നത്.*
*സ്വാമി*
*വിവേകാനന്ദൻ*🙏🏼🙏🏼
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ