ഇരുപതാം ദിനം
⚡⛳⛳⛳⛳🏹🏹🏹🏹⛳⛳⛳⛳⚡
*_ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു_*
_ഹൈന്ദവ ഭവനങ്ങളിൽ_
_മുഴങ്ങട്ടെ_
_രാമായണ_ _പാരായണം_
*_ശ്രീരാമനാമം_*
*_പാടി വന്ന പൈങ്കിളിപ്പെണ്ണേ!_*
*_ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ._*
*_ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ_*
*_ശ്രീരാമസ്‌മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍._*
🔻🔻🔻🔻🔻🏹🏹🏹🏹🔻🔻🔻🔻🔻
*ഇരുപതാം ദിനം*
*രാമായണത്തിന്റെ പ്രസക്തി*
*********************
ഭാഗം തുടരുന്നു....
*അയോദ്ധ്യാകാണ്ഡം തുടരുന്നു*
⛳🔻 *വനപ്രവേശം:-*
_ശ്രീരാമാദികള്‍ക്ക് വനവാസകാലത്ത് പ്രത്യേകബുദ്ധിമുട്ടുകളൊന്നും ഉണ്ടാകാതിരിക്കുവാന്‍ ഇന്ദ്രാദികള്‍കാലേക്കൂട്ടിത്തന്നെ വേണ്ട ഒരുക്കുങ്ങളെല്ലാംചെയ്തിട്ടുണ്ടായിരുന്നു._ *അതിനാല്‍ യാത്രാരംഭത്തില്‍ പല നല്ലശകുനങ്ങളും കാണുവാനിടയായി.*
_വനത്തിലേയ്ക്ക് പുറപ്പെട്ടദിവസം അവര്‍ തമസാനദിയുടെ തീരത്തില്‍ എത്തിച്ചേര്‍ന്നു._ *അവിടെ അവര്‍ ഒരുദിവസം താമസിച്ചു. പിറ്റേന്ന് അവര്‍ശ്രുംഗിവേരപുരത്തിലെത്തി.* അവിടത്തെ അധിപതിഭക്തോത്തമനായ ഗുഹനായിരുന്നു *(വടക്കേ ഇന്ത്യയില്‍ ഗുഹനെകേവട്ട് എന്നാണു അറിയപ്പെടുന്നത്).* _അവിടെ അവര്‍ ഒരുമാസംതാമസിച്ചു. ഗുഹന്‍ കൊണ്ടുവന്ന വടക്ഷീരം പുരട്ടി ശ്രീരാമനുംലക്ഷ്മണനും ജടപിരിച്ചു._ *ഗുഹന്‍ തന്നെ തോണി തുഴഞ്ഞ്രാ രാമലക്ഷ്മണന്‍മാരേയും സീതാദെവിയേയും ഗംഗ കടത്തിവിട്ടു.* _തോണി ഗംഗയുടെ മദ്ധ്യത്തിലെത്തിയപ്പോള്‍ സീതാദേവിഗംഗയോട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു._
*"അല്ലയോ പാപനാശിനിയായഗംഗാമാതാവേ! അഗതിയായ അടിയനിതാ നിന്തിരുവടിയെനമസ്കരിക്കുന്നു. വനവാസത്തിനുപോകുന്ന അടിയങ്ങള്‍മൂന്നുപേരും പതിന്നാലുസംവത്സരം വനവാസം ചെയ്ത്സുഖമായി മടങ്ങിവരുവാന്‍ അനുഗ്രഹിക്കണേ! അടിയങ്ങള്‍മടങ്ങിവന്നാല്‍ ഈ അടിയന്‍ ദേവിയെ മധുമാംസാദികള്‍കൊണ്ടു പൂജിച്ചുകൊള്ളാം".* അവര്‍ മൂവരും അങ്ങനെഅക്കരെയെത്തി. ഇത്രയും കാലം സുമന്ത്രര്‍ തേരുംകൊണ്ട്ഇക്കരെത്തന്നെ നിന്നതെയുള്ളു. *പിന്നീട് അദ്ദേഹംഅയോദ്ധ്യയിലേയ്ക്ക് മടങ്ങി.*
_അന്നേദിവസം അവര്‍ മൂന്നുപേരും ഗംഗാതീരത്തില്‍കഴിച്ചുകൂട്ടി._ *പിറ്റേദിവസം അവര്‍ ഭരദ്വാജാശ്രമത്തില്‍പ്രവേശിച്ചു.*അതിനുശേഷം പ്രയാഗയില്‍ ചെന്ന് യമുനയെവന്ദിച്ച് അതിനെ തരണം ചെയ്ത് മഹാഅടവിയിലേയ്ക്ക്പ്രവേശിക്കുകയും ചെയ്തു.
⚡⛳ *ചിത്രകൂടവാസം:-*
വാത്മീകിയുടെ ആശ്രമത്തില്‍ പ്രവേശിച്ച് അല്‍പ്പസമയംഅവിടെ വിശ്രമിച്ചു. *വാത്മീകിതന്‍റെ പൂര്‍വ്വകാലചരിത്രംശ്രീരാമനോട് പറഞ്ഞു.*
_"ഒരിക്കല്‍ കാട്ടില്‍വച്ച് ഞാന്‍സപ്തമുനിമാരുടെ വസ്ത്രങ്ങളും മറ്റു ദ്രവ്യങ്ങളുംപിടിച്ചുപറിക്കാന്‍ ചെന്നപ്പോള്‍, അവര്‍ എന്തിനാണ് ഇതൊക്കെചെയ്യുന്നത് എന്ന് എന്നോടു ചോദിച്ചു. തന്‍റെ കുടുംബംപുലര്‍ത്താനാണെന്നുപറഞ്ഞപ്പോള്‍ നീ ചെയ്യുന്ന പാപം നീന്‍റെകുടുംബാംഗങ്ങളും പങ്കിടുമോ എന്ന് ചോദിച്ചപ്പോള്‍, ഞാന്‍എന്‍റെ ഭാര്യയോടും പുത്രന്‍മാരോടും പാപങ്ങളെ പങ്കിടുമോഎന്ന് ചോദിച്ച അവസരത്തില്‍ അവര്‍ ഇങ്ങനെ മറുപടി നല്‍കി:_
*നിത്യവും ചെയ്യുന്ന കര്‍മ്മഗണഫലം*
*കര്‍ത്താവൊഴിഞ്ഞു മറ്റന്യന്‍ ഭുജിക്കുമോ*❓
*താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍*
*താന്താനനുഭവിച്ചീടുകെന്നേ വരൂ*
_അതുകേട്ട് ഞാന്‍ ആ താപസേന്ദ്രന്‍മാരെ ചെന്നു കണ്ട്നമസ്കരിച്ചു. നിത്യ തപോധനസംഗമത്തിന്‍റെ ഹേതുവായിഞാന്‍ ശുദ്ധനായി പരിണമിച്ചു"._
*വാത്മീകിയുടെ ആദിധേയം സ്വീകരിച്ചു മഹര്‍ഷിയെ വണങ്ങിഅവിടെനിന്നും നടന്ന് മൂവരും ചിത്രകൂടത്തെ പ്രാപിച്ചു.*ലക്ഷ്മണന്‍ അവിടെ താത്കാലികമായി ഏതാനുംമരക്കൊമ്പുകള്‍ ഒടിച്ചുകുത്തി പച്ചിലകള്‍ കൊണ്ടു മേഞ്ഞ് ഒരുവിശാലമായ പര്‍ണ്ണശാല നിര്‍മ്മിച്ചു. അവിടെ എല്ലാസൌകര്യങ്ങളുമുണ്ടായിരുന്നു. ഇവിടെ പലപലമഹര്‍ഷിമാരും താപസന്‍മാരും അവരെ കാണുവാനായി വരികപതിവായിരുന്നു. *ഇവരെയെല്ലാം മൂലഫലാദികള്‍ കൊണ്ട് രാമലക്ഷ്മണന്‍മാര്‍ സല്‍ക്കരിച്ചും പൂജിച്ചും വന്നു.*
⚡🔻 *ജയന്തനു പിണഞ്ഞ അബദ്ധം:-*
ഒരുദിവസം മദ്ധ്യാഹ്നഭോജനത്തിനുശേഷം, സീതാദേവി കുറച്ചുമാംസക്കഷണങ്ങള്‍ ഉണക്കുവാനായി വെയിലത്തിട്ടിട്ട് അതുംകാത്തിരുന്നു. ലക്ഷ്മണന്‍ വിറകു ശേഖരിക്കുവാന്‍ അടുത്തുള്ളവനത്തില്‍ പോയിരുന്നു. ശ്രീരാമന്‍ സീതയുടെ മടിയില്‍ തലയുംവച്ച് അല്‍പ്പം മയങ്ങിയിരുന്നു. ഈ സമയം ഇന്ദ്രപുത്രനായജയന്തന്‍ അതുവഴി പോകവെ, സീതയെ കാണുകയുംകാക്കയുടെ വേഷം പൂണ്ടു പര്‍ണ്ണശാലയുടെ സമീപത്തുചെന്ന്ആ മാംസക്കഷണങ്ങളെ അങ്ങും ഇങ്ങും കൊത്തിത്തിന്നുവാന്‍തുടങ്ങി. വിശപ്പുണ്ടെങ്കില്‍ തിന്നുകൊള്ളട്ടെ എന്നും,ആട്ടിയോടിച്ചാല്‍ ശ്രീരാമന്‍റെ നിദ്രയ്ക്ക് ഭംഗം വന്നേക്കുമെന്നുംവിചാരിച്ച് സീത അനങ്ങിയില്ല. അപ്പോള്‍ ആ കാകന്‍സീതാദേവിയുടെ അടുത്തുചെന്ന് സ്തനങ്ങളും ഊരുക്കുകളുംഅധരങ്ങള്‍കൂടിയും കൊത്തിക്കീറുവാനും മാന്തിപൊളിക്കുവാനും തുടങ്ങി. അല്‍പ്പം കഴിഞ്ഞപ്പോള്‍ ശ്രീരാമന്‍കണ്ണുതുറന്നു നോക്കി. സീതയുടെ ദേഹത്തുനിന്നും രക്തംഒലിക്കുന്നതും അടുത്തുതന്നെ രക്തംപുരണ്ടകൊക്കുകളോടുകൂടിയ ആ കാകനെയും ശ്രീരാമന്‍ കണ്ടു.ശ്രീരാമന്‍ ഒരു പുല്‍ ക്കൊടി നുള്ളി ഇഷീകാസ്ത്രമന്ത്രംഅഭിമന്ത്രിച്ച് ആ കാകന്‍റെ നേരെ പ്രയോഗിച്ചു. സ്വന്തംരൂപമെടുത്ത കാകന്‍ രക്ഷാര്‍ത്ഥം ഓടി ഇന്ദ്രലോകത്തു ചെന്നു.അസ്ത്രം അവിടെയുമെത്തി. ഇതറിഞ്ഞ ഇന്ദ്രന്‍ തന്‍റെപുത്രനെ ശിക്ഷിച്ച് പുറത്താക്കി. ജയന്തന്‍ ബ്രഹ്മലോകത്തുംകൈലാസത്തും എത്തി. അവിടെയെല്ലാം അസ്ത്രംപിന്‍തുടര്‍ന്നു. ഒടുവില്‍ ശ്രീരാമനെത്തന്നെ അഭയം പ്രാപിച്ചു.ശ്രീരാമന്‍ അഭയം നല്‍കിയെങ്കിലും ജയന്തന്‍റെ ഒരു നേത്രംഅസ്ത്രത്തിനു ലാക്കായിത്തീരുകയും, അതോടെ ആകണ്ണിന്‍റെ കാഴ്ച ഇല്ലാതാകുകയും ചെയ്തു.
ലക്ഷ്മണന്‍റെ പാദശുശ്രൂഷാദികളില്‍അതീവസന്തോഷവാനായ ശ്രീരാമന്‍ ലക്ഷ്മണനെ ആലിംഗനംചെയ്തു.
*ശേഷം ഭാഗം തുടരും........*
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ