പതിനെട്ടാം ദിനം
⚡⛳⛳⛳⛳🏹🏹🏹🏹⛳⛳⛳⛳⚡
*_ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു_*
_ഹൈന്ദവ ഭവനങ്ങളിൽ_
_മുഴങ്ങട്ടെ_
_രാമായണ_ _പാരായണം_
*_ശ്രീരാമനാമം_*
*_പാടി വന്ന പൈങ്കിളിപ്പെണ്ണേ!_*
*_ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ._*
*_ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ_*
*_ശ്രീരാമസ്‌മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍._*
🔻🔻🔻🔻🔻🏹🏹🏹🏹🔻🔻🔻🔻🔻
*പതിനെട്ടാം ദിനം*
*രാമായണത്തിന്റെ പ്രസക്തി*
*********************
ഭാഗം തുടരുന്നു....
*മഹാവിഷ്ണുവിന് കിട്ടിയ ശാപങ്ങള്‍ (തുടര്‍ച്ച)*
_പര്‍വ്വതനാരദന്‍മാരുടെ ശാപം_
*മഹാവിഷ്ണുവിന് കിട്ടിയ മറ്റൊരു ശാപംപര്‍വ്വതനാരദന്‍മാരില്‍ നിന്നാണ്.* _പണ്ട് അംബരീഷന്‍എന്ന് പേരുള്ള ഒരു രാജാവ് അയോദ്ധ്യ ഭരിച്ചിരുന്നു.അദ്ദേഹത്തിനു ലക്ഷ്മി എന്നു പേരുള്ളഅതിസുന്ദരിയായ ഒരു പുത്രിയുണ്ടായിരുന്നു.ലക്ഷ്മിയുടെ സൌന്ദര്യം കണ്ട് നാരദമഹര്‍ഷിയും,പിന്നാലെ പര്‍വ്വതമഹര്‍ഷിയും കാമമോഹിതന്‍മാരായിതങ്ങള്‍ക്ക് കല്യാണം കഴിച്ചു തരണമെന്ന്രാജാവിനോടഭ്യര്‍ദ്ധ്യച്ചു._ *രാജാവാകട്ടെ ആകെവിഷമത്തിലായി. കാരണം വെറും ബാലികയായകന്യകയെ എങ്ങനെ ഈ മഹര്‍ഷിമാര്‍ക്ക് കല്യാണംകഴിച്ചുകൊടുക്കും....* *അങ്ങനെയിരിക്കെ, അവര്‍ ഒരുതീരുമാനത്തിലെത്തി. അതായത് ഒരു സ്വയംവരംനിശ്ചയിക്കുകയും ലക്ഷ്മിക്ക് ഇഷ്ടമുള്ളവരെതിരഞ്ഞെടുക്കാം എന്നുമാണ്. രാജാവ് അത്സമ്മതിക്കുകയും ചെയ്തു.*
_നാരദന്‍ നേരെ വൈകുണ്ഡ്ഃ ത്തെത്തിമഹാവിഷ്ണുവിനെക്കണ്ട് സ്വയംവരവിശേഷംഅറിയിച്ചു. എന്നിട്ട് പറഞ്ഞു,_ *"നാളെസ്വയംവരമണ്ഡപത്തില്‍ ഞാനും പര്‍വ്വതനും കൂടിഇരിക്കുന്ന സമയം ആ സുന്ദരി എന്‍റെ മുഖത്തുനോക്കിയതിനുശേഷം പര്‍വ്വതന്‍റെ മുഖത്തുനോക്കുമ്പോള്‍ അവന്‍റെ മുഖം ഒരു കുരങ്ങിന്‍റെമുഖംപോലെ ഇരിക്കണം. അതിന് അവിടന്ന്അനുഗ്രഹിക്കണം".*മഹാവിഷ്ണു 'അങ്ങനെത്തന്നെസംഭവിക്കട്ടെ' എന്ന് പറഞ്ഞ് നാരദനെസമാധാനപ്പെടുത്തി.
_നാരദന്‍ പോയി അല്‍പ്പം സമയം കഴിഞ്ഞപ്പോള്‍പര്‍വ്വതന്‍ അവിടെയെത്തി. മഹാവിഷ്ണുവിനോട്‌വിവരങ്ങളെല്ലാം അറിയിച്ചു. എന്നിട്ട് പറഞ്ഞു,_ *"നാളെസ്വയംവരമണ്ഡപത്തില്‍ ഞാനും നാരദനും കൂടിഇരിക്കുന്ന സമയം ആ സുന്ദരി എന്‍റെ മുഖത്തുനോക്കിയതിനുശേഷം നാരദന്‍റെ മുഖത്തുനോക്കുമ്പോള്‍ അവന്‍റെ മുഖം ഒരു കുരങ്ങിന്‍റെമുഖംപോലെ ഇരിക്കണം. അതിന് അവിടന്ന്അനുഗ്രഹിക്കണം".* മഹാവിഷ്ണു 'അങ്ങനെത്തന്നെസംഭവിക്കട്ടെ' എന്ന് പറഞ്ഞ് പര്‍വ്വതനെസമാധാനപ്പെടുത്തി.
_നാരദന്‍ വന്ന് വരംവരിച്ചുപോയ കഥ പര്‍വ്വതനും,പര്‍വ്വതന്‍ വന്ന് വരംവരിച്ചുപോയ കഥ നാരദനുംഅറിഞ്ഞില്ല._
*അംബരീഷപുത്രി ലക്ഷ്മി ഒരുത്തമ വിഷ്ണുഭക്തയാണ്.തനിക്ക് മഹാവിഷ്ണു തന്നെ വരനായിരിക്കണം എന്നപ്രാര്‍ത്ഥനയോടും അതിതീവ്രവൈരാഗ്യത്തോടുംകൂടിവിഷ്ണുഭജനം ചെയ്തുകൊണ്ടിരിക്കുന്ന കാലത്താണ്മേല്‍പ്പറഞ്ഞ സംഭവം ഉണ്ടായത്.*
_സ്വയംവരത്തിനു സമയമായി. നാരദനും പര്‍വ്വതനുംനേരത്തെത്തന്നെ സ്വയംവരമണ്ഡപത്തില്‍ഹാജരായിരുന്നു. കൈയ്യില്‍ വരണ മാലയുമായി ലക്ഷ്മിസ്വയംവരമണ്ഡപത്തില്‍ എത്തി. പക്ഷെ, ആ കന്യകകണ്ടത് രണ്ടുകുരങ്ങന്‍മാര്‍ അവിടെഇരിക്കുന്നതായിട്ടാണ്. അവരുടെ മദ്ധ്യത്തില്‍,ശ്യാമളനിറം പൂണ്ട് നാലു തൃക്കൈകളില്‍ശംഖുചക്രഗദാപത്മധാരിയായി പീതാംബരം ധരിച്ച്നീല്‍ക്കുന്ന കോമളകുമാരനെ ലക്ഷ്മി വരണമാല്യംഅണിഞ്ഞ് തന്‍റെ ഭര്‍ത്താവായി സ്വീകരിച്ചു. അതോടെഅവര്‍ അപ്രത്യക്ഷമാകുകയും ചെയ്തു.നാരദപര്‍വ്വതന്‍മാര്‍ക്ക് മഹാവിഷ്ണുവിനെമനുഷ്യാക്രുതിയിലാണ് കാണുവാന്‍ സാധിച്ചത്._
*മനുഷ്യരൂപത്തില്‍ കണ്ടത് മഹാവിഷ്ണുവണെന്നുമനസ്സിലാക്കിയ നാരദപര്‍വ്വതന്‍മാര്‍ നേരെവൈകുണ്ഡ്ഃത്തെത്തി അവിടെ ധ്യാനനിരതനായിരുന്നമഹാവിഷ്ണുവിനെ ഉണര്‍ത്തി കാര്യങ്ങള്‍ തിരക്കി.അപ്പോഴാണ് അവര്‍ അറിയുന്നത്,* _"നാരദന്‍റെ മുഖംവാനരമുഖമാകണമെന്ന് പര്‍വ്വതനും, പര്‍വ്വതന്‍റെ മുഖംവാനരമുഖമാകണമെന്ന് നാരദനും ആവശ്യപ്പെട്ടത്.അതനുസരിച്ച് രണ്ടുപേരുടേയും മുഖംവാനരമുഖമായിത്തീരുകയും ചെയ്തു, അതുകൊണ്ട്ഇതില്‍ ഒരു ചതിയുമില്ല"._ എന്ന് മഹാവിഷ്ണു അവരോട്പറഞ്ഞു.
*രോഷാകുലരായ നാരദപര്‍വ്വതമഹര്‍ഷിമാര്‍മഹാവിഷ്ണുവിനെ ഇങ്ങനെ ശപിച്ചു.* _"അങ്ങ്മനുഷ്യാകൃതിയില്‍ വന്നതുകൊണ്ട് മേലില്‍ മനുഷ്യനായിജനിക്കുകയും, ഞങ്ങള്‍ക്ക് അവകാശപ്പെട്ട കന്യകയെഅങ്ങ് രാക്ഷസഭാവേന അപഹരിച്ചുകൊണ്ടുപോകയാല്‍, അന്ന് അങ്ങയുടെ ഭാര്യയെരാക്ഷസന്‍ അപഹരിച്ചുകൊണ്ടുപോകുകയും ചെയ്യട്ടെ.ഞങ്ങള്‍ സമുദ്രം കടന്നുവന്ന് കള്ളനെകണ്ടുപിടിച്ചതുപോലെ അങ്ങും സമുദ്രം കടന്നുചെന്ന്അങ്ങയുടെ ഭാര്യാചോരനെ കണ്ടുപിടിക്കുകയുംചെയ്യട്ടെ"._
അങ്ങനെ മഹാവിഷ്ണുവിന്, നേരത്തേപറഞ്ഞപോലെ ബ്രുന്ദയില്‍നിന്നും, നാരദപര്‍വ്വതന്‍മാരില്‍ നിന്നും ശാപങ്ങള്‍കിട്ടിയിട്ടുണ്ട്. പിന്നീട് മുല്‍ഗലമഹര്‍ഷി, ദശരഥനോട്‌ഇപ്രകാരം പറഞ്ഞു. _"ഈ രണ്ടു ശാപങ്ങളുംരാമാവതാരത്തില്‍ത്തന്നെ അനുഭവിച്ച്തീര്‍ക്കേണ്ടതായിട്ടാണ് ഇരിക്കുന്നത്. അതിനാല്‍അങ്ങയുടെ പുത്രന്‍ രാമന്‍ കുറേക്കാലം കാനനവാസംചെയ്യേണ്ടതായിവരും. രാക്ഷസരൂപമെടുത്തജയവിജയന്‍മാര്‍ ഇപ്പോള്‍ രാവണനുംകുംഭകര്‍ണ്ണനുമായി ലങ്കാരാജ്യത്തില്‍ജനിച്ചുവളരുന്നുണ്ട്. അവര്‍ ദണ്ഡകാരണ്യത്തില്‍ വെച്ച്സീതയെ അപഹരിച്ച് കൊണ്ടുപോകുന്നതാകുന്നു.അതിനുശേഷം രാമന്‍ കിഷ്കിന്ധാധിപനായ ബാലിയെനിഗ്രഹിച്ച് സുഗ്രീവനെ രാജാവാക്കി വാഴിക്കുന്നതും,സുഗ്രീവന്‍റെ സഹായത്തോടുകൂടി രാമന്‍രാവണകുംഭകര്‍ണ്ണന്‍മാരെ നിഗ്രഹിച്ച് സീതയെവീണ്ടെടുക്കുന്നതും തദനന്തരം സീതയോടുകൂടിഅയോദ്ധ്യയിലേയ്ക്ക് മടങ്ങിവരുന്നതും അവിടെവെച്ച്അശ്വമേധം മുതലായ യാഗങ്ങള്‍ നടത്തികീര്‍ത്തിമാനായി വളരെക്കാലം (പതിനായിരംസംവത്സരം) രാജ്യഭാരം വാഴുന്നതുംആണെന്നറിഞ്ഞുകൊള്‍ക. അല്ലയോ ദശരഥ! ഈസംഗതികളെല്ലാം നീ തല്‍ക്കാലം രഹസ്യമായിവെച്ചുകൊള്ളുകയേ വേണ്ടു"._
*മഹര്‍ഷിവര്യനെ വന്ദിച്ച്, ദശരഥാദികള്‍അയോദ്ധ്യയിലേയ്ക്ക് പുറപ്പെട്ടു.*
_സീതയെ പാണിഗ്രഹണം ചെയ്യുന്ന കാലത്ത് ശ്രീരാമന്ആറുവയസ്സു മാത്രമെ പ്രായം ഉണ്ടായിരുന്നുള്ളൂ.സീതാദേവി രാമനെക്കാള്‍ ആറുമാസത്തിനു ഇളയവളുംആയിരുന്നു. സീതാദേവി പതിനേഴാം വയസ്സില്‍ഋതുമതിയായി._
*ശ്രീരാമനും തന്‍റെ സഹോദരന്‍മാരും അവരവരുടെഭാര്യമാരോടുംകൂടി പന്ത്രണ്ടു സംവത്സരം അയോദ്ധ്യയില്‍സസുഖം താമസിച്ചു. അതിനുശേഷം കൈകേകിയുടെസഹോദരനായ യുധാജിത്ത് അയോദ്ധ്യയില്‍ വന്ന്ഭരതശത്രുഘ്നന്‍മാരെ കേകയരാജ്യത്തിലേയ്ക്ക്കൂട്ടിക്കൊണ്ടുപോയി. രാമലക്ഷ്മണന്‍മാര്‍രാജ്യഭരണാദികൃത്യങ്ങളില്‍ പിതാവിനെ സഹായിച്ചുംധര്‍മ്മസംരക്ഷണം നിര്‍വ്വഹിച്ചും എല്ലാവരുടേയുംകണ്ണിലുണ്ണിയായി അവിടെത്തന്നെ താമസിച്ചുംവന്നു*
_"ഇത്യദ്ധ്യാത്മരാമായണം ഉമാമഹേശ്വര_
_സംവാദേ ബാലകാണ്ഡം സമാപ്തം_
*ശേഷം ഭാഗം തുടരും........*
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ